വയോധികയ്ക്ക് നേരെ പീഡന ശ്രമം.
കട്ടപ്പനയിൽ വയോധികയെ ചുമട്ടുതൊഴിലാളി പീഡിപ്പിക്കാൻ ശ്രമിച്ചു. പ്രതിയെ കട്ടപ്പന പോലീസ് പിടികൂടി. കട്ടപ്പനയിൽ ചുമട്ടുതൊഴിലാളിയായ കൊച്ചുകാമക്ഷി സ്വദേശി പ്രസാദാണ് പിടിയിലായത്. വസ്ത്രം കഴുകനായി ശുചിമുറിയിൽ കയറിയപ്പോൾ അകത്ത് ഒളിച്ചിരുന്ന പ്രസാദ് വീട്ടമ്മയെ കയറിപ്പിടിക്കുകയായിരുന്നു. കുതറി ഓടാൻ ശ്രമിച്ചെങ്കിലും വായോധികയെ തള്ളി താഴെയിട്ട് വലിച്ചിഴച്ചു. വീട്ടമ്മയുടെ അലർച്ച കേട്ട് അയൽവാസികൾ ഓടിയെത്തുകയും പ്രതിയെ പിടിച്ചുവയ്ക്കുകയും ചെയ്തു. തുടർന്ന് കട്ടപ്പന പോലീസ് എത്തി അറസ്റ്റ് ചെയ്തു.