കേന്ദ്ര ജല കമ്മിഷൻ അംഗങ്ങൾ മുല്ലപ്പെരിയാർ അണക്കെട്ടിൽ പരിശോധന നടത്തിയത് അണക്കെട്ടിന്റെ നിരീക്ഷണ ചുമതലയുള്ള കേരളത്തിലെ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരെ സന്ദർശന വിവരം അറിക്കാത്തത് വിവാദമായി ……
കേരളത്തിലെ ഉദ്യോഗസ്ഥരെ അറിയിക്കാതെ കേന്ദ്ര ജല കമ്മിഷൻ അംഗങ്ങൾ മുല്ലപ്പെരിയാർ അണക്കെട്ടിൽ ഇന്നലെ പരിശോധന നടത്തി. അണക്കെട്ടിന്റെ നിരീക്ഷണ ചുമതലയുള്ള കേരളത്തിലെ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരെ സന്ദർശന വിവരം അറിയിച്ചിരുന്നില്ല. എന്നാൽ തമിഴ്നാട് ഉദ്യോഗസ്ഥർക്കൊപ്പം ജലകമ്മിഷൻ അംഗങ്ങൾ തേക്കടിയിൽ എത്തിയപ്പോഴാണ് കേരള പൊലീസും വിവരമറിയുന്നത്.ജലകമ്മിഷൻ ഡയറക്ടർ നിത്യ നന്ദുറായ്, അസിസ്റ്റന്റ് ഡയറക്ടർ ഇസ്‌ലി ഐസക് എന്നിവരാണ് പ്രധാന അണക്കെട്ടും ബേബി ഡാമും ഗാലറിയും സ്പിൽവേയും പരിശോധിച്ചത്. മുല്ലപ്പെരിയാറിലെ വെള്ളം സംഭരിക്കുന്ന വൈഗ അണക്കെട്ട് സന്ദർശിച്ചതിനു ശേഷം .വൈഗ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് മുല്ലപ്പെരിയാറിലും എത്തിയതെന്നാണ് തമിഴ്നാട് പൊതുമരാമത്ത് വകുപ്പു നല്കുന്ന വിശദീകരണം. എന്നാൽ അടുത്ത മാസം മുല്ലപ്പെരിയാർ ഉന്നതാധികാര സമിതി അണക്കെട്ടിൽ പരിശോധനയ്ക്കെത്തുന്നുണ്ട്ജലനിരപ്പ് 152 അടിയിലേക്ക് ഉയർത്തുന്നതിന് മുന്നോടിയായി അണക്കെട്ടിൽ പ്രഷർ ഗ്രൗട്ടിങ് നടത്താനുള്ള തയാറെടുപ്പിനാണ് തമിഴ്നാട് ഇക്കാര്യം കേന്ദ്ര ജല കമ്മിഷനെ ബോധ്യപ്പെടുത്താനാണ് ഇന്നലത്തെ സന്ദർശനം എന്നാണ് സൂചന………ന