മുരിക്കാശ്ശേരിക്ക് സമീപം പതിനാറാംകണ്ടത്ത് മണ്ണിടിഞ്ഞ് വീട് തകർന്നു. കുടുംബാംഗങ്ങൾ നേരിയ പരിക്കുകളോടെ രക്ഷപെട്ടു
മുരിക്കാശ്ശേരി :പതിനാറാംകണ്ടം അമ്പലകുന്നിൽമണ്ണിടിഞ്ഞ് വീട് തകർന്നു. ചോട്ടുപുറം ഷോബി യുടെ വീട് ആണ് തകർന്നത്. ഇന്ന് രാവിലെ 6.45 ഓട് കൂടിയാണ് ദുരന്തം ഉണ്ടായത്. കുടുംബാംഗങ്ങൾ നേരിയ പരിക്കുകളോടെ രക്ഷപെട്ടു.
ഉറങ്ങികിടന്നിരുന്ന കുട്ടികളുടെ മുകളിലേക്ക് കട്ടയും മണ്ണും വന്നുവീഴുകയായിരുന്നു. പൊതുപ്രവർത്തകരും നാട്ടുകാരും ചേർന്നു കുട്ടികളെയും മറ്റ് അംഗങ്ങളെയും ഇടുക്കിമെഡിക്കൽ കോളേജിലേക്ക് മാറ്റി. ആരുടേയും പരുക്ക് ഗുരുതരമല്ല.