12 വയസ്സുകാരന് മര്‍ദ്ദിനം; പിതാവിനെ റിമാന്റ് ചെയ്തു
വെളളത്തൂവൽ: കമ്പിളികണ്ടത്ത് 12 വയസ്സുകാരന്‍ മകനെ മര്‍ദ്ദിച്ച പിതാവിനെ റിമാന്റ് ചെയ്തു. കുരുശുകുത്തി എറമ്ബില്‍ റോബിന്‍ (42) നെയാണ് വെള്ളത്തൂവല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.റോബിന്റെ ശാരീരിക പീഡനത്തേതുടര്‍ന്ന് കര്‍ണ്ണാടക സ്വദേശിനിയായ ഭാര്യ വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. പിതാവ് റോബിനും മകനും കഴിഞ്ഞ രണ്ട് മാസമായി ഒന്നിച്ച് കഴിയുകയായിരുന്നു. റോബിന്റെ കാര്യങ്ങള്‍ മാതവിനെ അറിയിക്കുന്നു എന്നു പറഞ്ഞ് അസുഖ ബാധിതനായ 12 വയസ്സുകാരനെ പിതാവ് നിരന്തരം ദേഹോപദ്രവം ഏല്‍പിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ 16 ന് ഇടുക്കി മെഡിക്കല്‍ കോളജില്‍ കുട്ടിയെ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ അറിയച്ചതിനെ തുടര്‍ന്ന് റോബിനെ വെള്ളത്തൂവല്‍ സി.ഐ ഡി. കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പീരുമേട് കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.