October 19, 2025

Idukkionline

Idukkionline

പൃഥ്വിരാജ് ചലച്ചിത്രം ” ഭ്രമം ” ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ

ട്വിസ്റ്റുകളും ടേണുകളുമായി പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ചിത്രം ” ഭ്രമം ” ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.

മനുഷ്യന്റെ ഒരിക്കലും അടങ്ങാത്ത എല്ലാത്തിനോടുമുള്ള ഭ്രമം തന്നെയാണ് ‘ഭ്രമം’ എന്ന സിനിമയുടെ പ്രമേയവും.ഡാർക്ക് കോമഡിയുടെയും സസ്‌പെൻസ് ത്രില്ലറിന്റെയും സ്വഭാവമുള്ള ചിത്രം ഗ്രേ ഷെയ്ഡിലുള്ള കഥാപാത്രങ്ങളെയാണ് പരിചയപ്പെടുത്തുന്നത് . അന്ധനെന്ന മേൽവിലാസത്തിനു ലഭിക്കുന്ന സഹതാപവും സൗകര്യങ്ങളും അവസരങ്ങളും പരമാവധി ചൂഷണം ചെയ്യുന്ന പിയാനിസ്റ്റായ റെയ് മാത്യുവിനെ പൃഥ്വിരാജ് ഈ സിനിമയിൽ അവതരിപ്പിക്കുമ്പോൾ മമത മോഹൻദാസ് , ഉണ്ണി മുകുന്ദൻ , ജഗദീഷ് , അനന്യ , ഋഷി ഖന്ന , ശങ്കർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.കോമഡി ത്രില്ലര്‍ ഡ്രാമ എന്ന നിലിയില്‍ അവതരിപ്പിക്കുന്ന ഭ്രമം പ്രേക്ഷകനെ ഉറപ്പായും ചിരിപ്പിക്കുകയും ഉദ്വേഗഭരിതരാക്കുകയും ചെയ്യും .

” ഭ്രമം ” സിനിമയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ ജനുവരി 16 , ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!