അനാശ്യാസ്യ പ്രവര്‍ത്തനം നടത്തിയ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
പെരുമ്പാവൂര്‍ ടൗണിന് സമീപത്ത് വാടകയ്‌ക്കെടുത്ത കെട്ടിടത്തിലാണ് അനാശ്യാസ്യ പ്രവര്‍ത്തനം നടന്നത് . മുടക്കുഴ സ്വദേശി നിഷാദ്, ശബരിലാല്‍, ചേലമറ്റം സ്വദേശി പോള്‍, സജീവന്‍ കൂടാതെ മൂന്ന് യുവതികളെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം 18 നാണ് ഇവര്‍ കെട്ടിടം വാടകയ്ക്ക് എടുത്തത്. യുവതികള്‍ ഉള്‍പ്പടെയുള്ളവര്‍ രാത്രികാലങ്ങളില്‍ വന്ന് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. അസമയങ്ങളില്‍ അപരിചിതരായ ആളുകളും വാഹനങ്ങളും വന്ന് പോയിരുന്നതായി നാട്ടുകര്‍ പറയുന്നു.