October 19, 2025

Idukkionline

Idukkionline

തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പിന്നാലെ സ്വകാര്യ ആശുപത്രികളിലും സൗജന്യ കോവിഡ്​ വാക്​സിനേഷന്‍ പദ്ധതിക്ക്​ തുടക്കം കുറിച്ച്‌​ സര്‍ക്കാര്‍.

മുഖ്യമന്ത്രി എം.കെ. സ്​റ്റാലിന്‍ ചെന്നൈ കാവേരി ആശുപത്രിയില്‍ പദ്ധതി ഉദ്​ഘാടനം ചെയ്​തു. 137 സ്വകാര്യ ആശുപത്രികളിലാണ്​ ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക.

സൗജന്യ വാക്സിനൊപ്പം പണം നല്‍കിയുള്ള വാക്​സിന്‍ കുത്തിവെപ്പെടുക്കാനും സ്വകാര്യ ആശുപത്രികളില്‍​ സൗകര്യമുണ്ടാകും. സ്വകാര്യ സ്​ഥാപനങ്ങള്‍ നല്‍കുന്ന കോര്‍പറേറ്റ്​ സാമൂഹിക ഉത്തരവാദിത്ത(സി.എസ്​.ആര്‍) ഫണ്ട്​ ചെലവഴിച്ചാണ്​​ പദ്ധതി നടപ്പാക്കുക.

2.20 കോടി രൂപ സംഭാവന നല്‍കിയതിനുപുറമെ മറ്റു കമ്ബനികളും ഫണ്ട്​ കൈമാറിയിരുന്നു. സ്വകാര്യ ആശുപത്രികളിലും സൗജന്യ വാക്​സിനേഷന്‍ നടപടികള്‍ ആരംഭിക്കുന്നതോടെ സര്‍ക്കാര്‍ ആശുപത്രികളിലെ തിരക്ക്​ കുറയു​മെന്നാണ്​ വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!